ബെൽഫാസ്റ്റ്: സുരക്ഷാ കാരണങ്ങളെ തുടർന്ന് സൗത്ത് ബെൽഫാസ്റ്റിലെ സ്കൂൾ അടച്ചുപൂട്ടി. ബെൻമോറിലെ ഫിനാഗി പ്രൈമറി സ്കൂൾ ആണ് അടച്ചത്. സ്കൂൾ അധികൃതർ പ്രസ്താവനയിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.
സ്കൂൾ അടച്ചിടാനുള്ള യദാർത്ഥ കാരണം വ്യക്തമല്ല. ചില അസാധാരണ സാഹചര്യങ്ങളെ തുടർന്ന് സ്കൂൾ അടച്ചിടുന്നുവെന്ന് ആയിരുന്നു സ്കൂളിന്റെ പ്രസ്താവന. പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഈ വഴി യാത്ര ചെയ്യുന്നത് ഒഴിവാക്കണം എന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

