പത്തനംതിട്ട: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ, ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പത്തനംതിട്ട കോൺഗ്രസ് പരാതി നൽകി. ആറന്മുളയിലെ മല്ലപ്പുഴശ്ശേരി ബൂത്തിലെ വോട്ടിംഗ് മെഷീനിൽ വീണ ജോർജിന്റെ ഫോട്ടോ മാത്രമേ കാണാനാകുന്നുള്ളൂവെന്ന് പരാതിയിൽ ആരോപിക്കുന്നു. മറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോകൾ സ്ക്രീനിൽ വ്യക്തമായി കാണാനാകുന്നില്ലെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണനെ കോൺഗ്രസ് പ്രവർത്തകർ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പരാതി കലക്ടർ പരിശോധിക്കും.
പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജകമണ്ഡലത്തിൽ കനത്ത പോളിംഗ്ഗാണ് രേഖപ്പെടുത്തുന്നത്. 2021 നെക്കാൾ വലിയ ഭൂരിപക്ഷത്തോടെ ആറന്മുളയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണ ജോർജ് പറഞ്ഞു.

