ഡബ്ലിൻ: കുപ്രസിദ്ധ കുറ്റവാളി ഗെറി ദി മോങ്ക് ഹച്ചിന്റെ ഏറ്റവും അടുത്ത കൂട്ടാളി സ്പെയിനിൽ അറസ്റ്റിൽ. യൂറോപ്യൻ അറസ്റ്റ് വാറന്റ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ലാൻസരോട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റ്. ഇയാളെ മാഡ്രിഡിലെ കോടതിയിൽ ഹാജരാക്കും.
സ്പാനിഷ് നാഷണൽ പോലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഐറിഷ് പോലീസിന് കൈമാറുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഐറിഷ് പോലീസ് രജിസ്റ്റർ ചെയ്ത അഴിമതി കേസുമായി അറസ്റ്റിന് ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധമുണ്ട്.
Discussion about this post

