ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഫ്ളാറ്റ് സമുച്ചയത്തിൽ തീപിടിത്തം. സംഭവത്തിൽ ആളപായമോ പരിക്കോയില്ല. കോളറൈൻസ് സൊസൈറ്റി സ്ട്രീറ്റ് പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റുകളുടെ കമ്മ്യൂണിറ്റി ഏരിയയിൽ നിന്നാണ് തീ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നത് എന്നാണ് സൂചന. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് എത്തി ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
Discussion about this post

