ഡബ്ലിൻ: അയർലൻഡിൽ ബ്രെയ്ൻ ട്യൂബർ ബാധിക്കുന്ന പ്രായപൂർത്തിയായവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ. റോയൽ കോളേജ് ഓഫ് സർജൻസിലെ ഗവേഷകരുടേതാണ് പഠനം.
സ്ത്രീകളിലും പുരുഷന്മാരിലും ബ്രെയ്ൻ ട്യൂമർ വ്യാപകമായി കണ്ടുവരുന്നുണ്ട്. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് രോഗമുക്തി നേടുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. പ്രായക്കൂടുതലും രോഗം എപ്പോൾ കണ്ടെത്തുന്നു എന്നതുമാണ് രോഗമുക്തിയെ നിർണയിക്കുന്ന ഘടകങ്ങൾ എന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു. നാഷണൽ ക്യാൻസർ രജിസ്ട്രിയിൽ 1995 മുതൽ 2019 വരെ റിപ്പോർട്ട് ചെയ്ത 13,100 കേസുകളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്.

