ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ഉണ്ടായ കോഴിപ്പോരിൽ സമഗ്രമായ അന്വേഷണവുമായി പോലീസ്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ ആയിരുന്നു പരിശോധന. ടിപ്പററി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ആയിരുന്നു പരിശോധന. ഇതിൽ ജീവനുള്ള ഒരു പൂവൻ കോഴിയെയും ചത്ത ആറ് കോഴികളെയും പിടിച്ചെടുത്തു. എൻഎസ്പിസിഎ പ്രകാരമാണ് കോഴികളെ പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് ടിപ്പററിയിൽ കോഴിപ്പോര് നടന്നതായുള്ള വിവരം പുറത്തുവന്നത്.
Discussion about this post

