ഗാൽവേ: ഗാൽവേ സിറ്റി റിംഗ് റോഡ് പദ്ധതിയ്ക്ക് പച്ചക്കൊടി. പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷൻ അനുമതി നൽകി. 20 വർഷത്തെ കാലതാമസത്തിന് ശേഷമാണ് പദ്ധതിയ്ക്ക് അനുമതി ലഭിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് ആസൂത്രണ കമ്മീഷൻ ഗാൽവേ കൗണ്ടി കൗൺസിലിന് നൽകിയിട്ടുണ്ട്. അപേക്ഷയും അനുമതിയും സംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ബുധനാഴ്ച അധികൃതർ പുറത്തുവിടും.
നഗരത്തിന്റെ കിഴക്കൻ അതിർത്തിയിലുള്ള M6 മോട്ടോർവേയിൽ നിന്ന് ബെയർന ഗ്രാമത്തിന് പടിഞ്ഞാറുള്ള സ്ഥലം വരെ 18 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട പാതയാണ് ഗാൽവേ റിംഗ് റോഡ് പദ്ധതി. ദേശീയ വികസന പദ്ധതി പ്രകാരം പദ്ധതിയുടെ പൂർത്തീകരണത്തിനായി 1 ബില്യൺ യൂറോ അനുവദിച്ചിട്ടുണ്ട്.
Discussion about this post

