ഡബ്ലിൻ: ഡബ്ലിനിലെ ആർബർ ഹിൽ ജയിൽ അടച്ച് പൂട്ടാൻ നിർദ്ദേശം. ഉപദേശക സംഘമാണ് ജയിൽ അടച്ച്പൂട്ടാനുള്ള നിർദ്ദേശം സർക്കാരിന് നൽകിയിരിക്കുന്നത്. അയർലന്റിലെ ഏറ്റവും പ്രധാനപ്പെട്ട ജയിലുകളിൽ ഒന്നാണ് ആർബർ ഹിൽ പ്രിസൺ.
ജയിലിന്റെ ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി അടച്ച് പൂട്ടാൻ നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ 135 ദീർഘകാല തടവുകാർ ഇവിടെ കഴിയുന്നുണ്ട്. ഇവർക്കായി പകരം സൗകര്യം ഒരുക്കാനും നിർദ്ദേശമുണ്ട്.
മൗണ്ട്ജോയ് ജയിൽ സിംഗിൾ സെല്ലിലേക്ക് കൊണ്ടുവരണമെന്നും ഉപദേശക സംഘം ശുപാർശ ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ ഏകദേശം 210 തടവുകാരെ മറ്റ് ഇവിടേയ്ക്ക് എങ്കിലും മാറ്റേണ്ടിവരും. ജയിലുകൾ അതിവേഗം നിറയുന്ന സാഹചര്യത്തിൽ സർക്കാർ കർശന പരിഹാര പദ്ധതികൾ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.