ഡബ്ലിൻ: ഡബ്ലിൻ ഡ്രൈനേജ് പദ്ധതിയുമായി ഉയിസ് ഐറാൻ മുന്നോട്ട്. ഇത് സംബന്ധിച്ച നിയമപരമായ കരാറിൽ ഉയിസ് ഐറാൻ എത്തി. നിർമ്മാണ കരാർ നടപടികൾ അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കും. അതേസമയം നിയമക്കുരുക്കിൽപ്പെട്ട് പദ്ധതി അൽപ്പം പ്രതിസന്ധി നേരിടുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് 1.3 ബില്യൺ യൂറോയുടെ ഗ്രേറ്റർ ഡബ്ലിൻ പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷൻ അനുമതി നൽകിയത്. തുടർന്ന് പദ്ധതിയുടെ തുടർനടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ വൈൽഡ് ഐറിഷ് ഡിഫൻസ് കമ്പനി പരാതി നൽകുകയായിരുന്നു.
Discussion about this post

