ഡബ്ലിൻ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ ഉപയോഗം നിർത്തിവച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ഗ്രോക്കുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എക്സ് ഉപയോഗം അവസാനിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ഡബ്ലിൻ സിറ്റി കൗൺസിൽ.
കൗൺസിലിന്റെ പ്രധാന അക്കൗണ്ടിന്റെ ഉപയോഗമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി ഡബ്ലിൻ ഫയർ ബ്രിഗേഡ് പോലുള്ള അനുബന്ധ അക്കൗണ്ടുകളുടെ ഉപയോഗവും നിർത്തലാക്കും. ഗ്രോക്ക് വിവാദത്തിന് തൊട്ട് പിന്നാലെ കിൽകെന്നി കൗണ്ടി കൗൺസിൽ എക്സ് ഉപയോഗം നിർത്തിയിരുന്നു. സ്വിം അയർലൻഡ്, നാഷണൽ വിമൻസ് കൗൺസിൽ, ഐറിഷ് അഭയാർത്ഥി കൗൺസിൽ, ആൻ ടൈസ് മുതലായ സംഘടനകളും എക്സ് ഉപയോഗം അവസാനിപ്പിച്ചു.
Discussion about this post

