ഡബ്ലിൻ: ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്. അധികം വൈകാതെ കരാർ അംഗീകരിക്കപ്പെടുമെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലെയ്ൻ വ്യക്തമാക്കുന്നത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിൽ നിർണായകമാണ് വ്യാപാരകരാർ.
കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിൽ ലോക സാമ്പത്തിക ഫോറം നടന്നിരുന്നു. ഇതിൽ സംസാരിക്കുന്നതിനിടെയാണ് വ്യാപാര കരാർ ഉടനെ യാഥാർത്ഥ്യമാകുമെന്ന സൂചന ലെയ്ൻ നൽകിയത്. കരാർ പ്രാബല്യത്തിൽ വരുന്നതോട് കൂടി ചൈനയോടുളള യൂറോപ്യൻ യൂണിയന്റെ അമിതമായ ആശ്രിതത്വം കുറയും. ഉത്പാദനമേഖലയിൽ മുൻ നിരയിൽ എത്താൻ ഇന്ത്യയെ കരാർ സഹായിക്കും.
Discussion about this post

