ഡബ്ലിൻ: അയർലൻഡിലെ റോഡുകളിലെ ചിഹ്നങ്ങൾ മാഞ്ഞുപോകുന്നതിൽ പരാതി. ചിഹ്നങ്ങൾ മാഞ്ഞ് പോയത് ഡ്രൈവിംഗ് ടെസ്റ്റിനിടെ നിരവധി പേർ തോൽക്കാൻ കാരണമായി എന്നാണ് ഉയരുന്ന ആക്ഷേപം. ലേഡിബേർഡ് ഡ്രൈവിംഗ് സ്കൂളാണ് ഇത് സംബന്ധിച്ച പരാതി ഉയർത്തിയിരിക്കുന്നത്.
സ്റ്റോപ്പ് ലൈനുകൾ, യെല്ലോ ബോക്സുകൾ, ഫിൽറ്റർ ലൈനുകൾ, ഹാച്ച് മാർക്കിങ്ങുകൾ എന്നിവയെല്ലാം മാഞ്ഞ് പോയത് ഡ്രൈവിംഗ് ടെസ്റ്റിനിടെ തങ്ങളുടെ ലേണർമാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതായി ഡ്രൈവിംഗ് സ്കൂൾ വ്യക്തമാക്കി. ഇതേ തുടർന്ന് പരിശീലിപ്പിച്ച പലരും ടെസ്റ്റിൽ പരാജയപ്പെട്ടു. ടാല, ഡൺലാവോഹെയർ, കില്ലെസ്റ്റർ, റാഹെനെയ്, നാസ് എന്നിവിടങ്ങളിൽ ഈ പ്രശ്നം ഉണ്ടെന്നാണ് സ്ഥാപനത്തിന്റെ ഡയറക്ടറായ ക്ലോഡഗ് ബ്രനാഗൻ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post

