ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ആൾമാറാട്ടം നടത്തിയ മുൻ ഡ്രൈവിംഗ് പരിശീലകന് ജയിൽ ശിക്ഷ. ഡബ്ലിനിൽ താമസിക്കുന്ന ഡാനിയേൽ ട്രിഫാനിനാണ് കോടതി ശിക്ഷ വിധിച്ചത്. തിയറി ടെസ്റ്റിൽ അപേക്ഷകർക്ക് പകരം അദ്ദേഹം പരീക്ഷ എഴുതുകയായിരുന്നു. കേസിൽ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയാണ് ഡാനിയേലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 12 മാസത്തെ തടവ് ശിക്ഷയാണ് ഡാനിയേലിന് വിധിച്ചത്.
21 തവണയാണ് പ്രതി ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയത്. ഇതിനായി അപേക്ഷകരിൽ നിന്നും ഇയാൾ പണവും വാങ്ങിയിരുന്നു. ഒരു ടെസ്റ്റിന് ഏകദേശം 150 യൂറോയോളമാണ് അദ്ദേഹം പ്രതിഫലമായി ഈടാക്കിയത്. 2019 ജൂൺ മുതൽ നവംബർ വരെ ഡാനിയേൽ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയിരുന്നു.
Discussion about this post

