ന്യൂഡൽഹി: ജനുവരി 26 ന് കർതവ്യ പാതയിൽ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ റൈഫിൾ ഘടിപ്പിച്ച റോബോട്ടുകളെ പ്രദർശിപ്പിക്കാൻ ഇന്ത്യൻ സൈന്യം. ഭാവിയിലേ ആധുനിക യുദ്ധത്തിന്റെ നേർക്കാഴ്ച ഒരുക്കുകയാണ് ലക്ഷ്യം . യുദ്ധ പിന്തുണയ്ക്കും നിരീക്ഷണത്തിനുമായി രൂപകൽപ്പന ചെയ്ത നൂതന ക്വാഡ്രപ്പ്ഡ് മെഷീനുകൾ റിപ്പബ്ലിക് ദിന റിഹേഴ്സലുകളിൽ എത്തിച്ചിരുന്നു.
മൾട്ടി-യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്മെന്റ് (MULEs) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ഈ റോബോട്ടിക് ഇന്ത്യയുടെ പ്രതിരോധ നവീകരണ ശ്രമങ്ങളിലെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് . മൗണ്ടഡ് ആയുധങ്ങൾ, സെൻസറുകൾ, നിരീക്ഷണ ഉപകരണങ്ങൾ എന്നിവ വഹിക്കാൻ കഴിവുള്ള ഈ റോബോട്ടുകൾ, മനുഷ്യ സൈനികർ അങ്ങേയറ്റം അപകടം നേരിടുന്ന ഉയർന്ന അപകടസാധ്യതയുള്ള പരിതസ്ഥിതികളിൽ പ്രവർത്തിക്കാനുള്ളതാണ്.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ സൈന്യം ഇതിനകം തന്നെ അത്തരം 100 റോബോട്ടിക് മ്യൂളുകളെ അതിന്റെ പ്രവർത്തന യൂണിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക പ്രദർശനത്തിന് പുറമേ, ഡിആർഡിഒയുടെ ദീർഘദൂര ആന്റി-ഷിപ്പ് ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈലും (LRASHM) ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഏറെ ആകർഷകമാകും. ഏകദേശം 1,500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ, ഇന്ത്യയുടെ സമുദ്ര ആക്രമണ ശേഷിയെ, ഗണ്യമായി വർദ്ധിപ്പിക്കുന്നതാണ്. അതേസമയം ഇന്ത്യയുടെ ദേശീയ ഗാനമായ ‘വന്ദേമാതരം’ 150 വർഷമായി ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്.

