കൊച്ചി: ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി . ശങ്കരദാസിന്റെ അസുഖം എന്താണ്? അദ്ദേഹത്തിന് എന്തെങ്കിലും അസുഖത്തിന് ചികിത്സ ലഭിക്കുന്നുണ്ടോ? ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തിന് ചികിത്സ തുടരാനാകുമോ? എന്നീ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. പരിശോധന നടത്താൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും അതിന്റെ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കേസിൽ അറസ്റ്റിലായെങ്കിലും ശങ്കരദാസ് ഇപ്പോഴും തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് . . ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ എത്തിയാണ് പോലീസ് ശങ്കരദാസിനെ അറസ്റ്റ് ചെയ്തത് . ശങ്കരദാസിന്റെ അറിവോടെയാണ് സ്വർണ്ണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
ബന്ധപ്പെട്ട എല്ലാ രേഖകളിലും ശങ്കരദാസ് ഒപ്പിട്ടു. സ്വർണ്ണ മോഷണത്തിന് ദേവസ്വം ബോർഡിനും കൂട്ടുത്തരവാദിത്വമുണ്ടെന്ന് എസ്ഐടി പറയുന്നു. നേരത്തെ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. കേസിലെ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. അറസ്റ്റ് വൈകുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ കോടതി വിമർശിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശങ്കരദാസ് ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരൻ ആശുപത്രിയിലെത്തിയാണ് ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് .

