ഡബ്ലിൻ: അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് മോഡറേറ്ററായി ഡോ. റിച്ചാർഡ് മർഫി ചുമതലയേൽക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം മോഡറേറ്ററാകും എന്നാണ് വിവരം. ശേഷം ഈ മാസം അവസാനം അദ്ദേഹം ആദ്യ പ്രത്യേക പൊതുസഭായോഗം വിളിച്ച് ചേർക്കും.
മുൻ മോഡറേറ്റർ ട്രെവർ ഗ്രിബെൻ രാജിവച്ചതിന് പിന്നാലെയാണ് ആ സ്ഥാനത്തേയ്ക്ക് റിച്ചാർഡ് എത്തുന്നത്. ബുധനാഴ്ച ആയിരുന്നു രാജിവയ്ക്കുന്നതായുള്ള ഗ്രിബെനിന്റെ പ്രഖ്യാപനം. സഭയുടെ സുരക്ഷാ നടപടികൾ പാലിക്കുന്നതിൽ ഗ്രിബെൻ വീഴ്ച വരുത്തിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
Discussion about this post

