ഡബ്ലിൻ: അയർലന്റിൽ കുറ്റകൃത്യങ്ങൾ കുറയുന്നതായി പോലീസിന്റെ റിപ്പോർട്ട്. ഈ വർഷം മോഷണം, കൊള്ള, ക്രിമിനൽ കുറ്റകൃത്യങ്ങൾ എന്നിവയുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് അടുത്ത ആഴ്ചകളിൽ പോലീസ് പുറത്തുവിടും.
2025 ലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു വ്യക്തി മാത്രം ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് വലിയ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം സംഘടിതമായുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
Discussion about this post

