ഡബ്ലിൻ: നോർതേൺ അയർലന്റിലെ ലഫ് നീഗ് ശുദ്ധജല തടാകത്തിൽ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള ഈൽ പിടിത്തത്തിന് നിരോധനം. മീനിന്റെ ഗുണമേന്മ സംബന്ധിച്ച് ആശങ്കയുയർന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ മാസം 12 മുതൽ തടാകത്തിൽ നിന്നും ഈൽ പിടിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ലഫ് നീഗ് ഫിഷർമെൻസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഈൽ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. ജൂൺ 9 വരെയാണ് നിരോധനം.
Discussion about this post