ഡബ്ലിൻ: കൊക്കെയ്ൻ പിടിച്ചെടുത്ത കേസിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി കോടതി. ബാലിഫെർമോട്ട് സ്വദേശിയായ ഡെറിക്ക് ഹാർകോർട്ടിനെതിരെയാണ് ഡബ്ലിൻ ജില്ലാ കോടതി കുറ്റം ചുമത്തിയത്. ഇയാൾക്ക് 15,000 യൂറോയുടെ ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെ കോടതി കസ്റ്റഡിയിൽ വിട്ടു.
ലഹരി നിയമങ്ങളുടെ ദുരുപയോഗത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. അനധികൃതമായി കൊക്കെയ്ൻ കൈവശം സൂക്ഷിച്ചു, വിൽപ്പന ലക്ഷ്യമിട്ട് ലഹരി ശേഖരം കൈവശം സൂക്ഷിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ചൊവ്വാഴ്ചയായിരുന്നു ഇയാളുടെ പക്കൽ നിന്നും വൻ കൊക്കെയ്ൻ ശേഖരം പിടികൂടിയത്.
Discussion about this post

