ഡബ്ലിൻ: ചൈന അയർലൻഡിന് ഭീഷണിയല്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ചൈന അയർലൻഡിന്റെ ശത്രു രാഷ്ട്രം ആണെന്ന ഐറിഷ് മിലിട്ടറി ഇന്റലിജൻസ് സർവ്വീസ് മേധാവിയുടെ നിലപാടിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിനിടെയായിരുന്നു ചൈന അയർലൻഡിന് ഭീഷണിയാണെന്ന തരത്തിൽ ഉദ്യോഗസ്ഥൻ പറഞ്ഞത്.
ചൈന ലോകശക്തിയാണെന്നും അക്കാര്യത്തിൽ സംശയം ഇല്ലെന്നും മീഹോൾ മാർട്ടിൻ പറഞ്ഞു. ആധുനിക കാലത്ത് ചൈന ഒരിക്കലും യുദ്ധത്തിന് തുടക്കമിട്ടിട്ടില്ല. ചൈനയെക്കുറിച്ച് വിശദമായി മനസിലാക്കാൻ കൂടുതൽ സമയം വേണം. 40 വർഷമായി ചൈനയുടെ ആഗോള സാമ്പത്തിക കാൽപ്പാടുകൾ വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

