ഡബ്ലിൻ: ഡബ്ലിനിൽ ബോക്സിംഗ് മത്സരത്തിനിടെ കാണികൾ തമ്മിൽ സംഘർഷം. ശനിയാഴ്ച ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡബ്ലിൻ 3അരീനയിൽ ആയിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബോക്സിംഗ് താരങ്ങളായ പിയേഴ്സ് ഒ’ലിയറി, ആന്റണി കാക്കേസ്, ജോണോ കരോൾ എന്നിവർ മത്സരത്തിന് എത്തിയിരുന്നു. മത്സരം അവസാനിച്ചതിന് ശേഷം വേദിയ്ക്ക് പുറത്തായിരുന്നു സംഘർഷം ഉണ്ടായത്. ഒരു സംഘം ആളുകൾ പരസ്പരം ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ഒരാൾ നിലത്ത് വീഴുന്നുണ്ട്. ഇയാളെ ചവിട്ടുകയും അടിയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Discussion about this post

