കൊച്ചി: യുവ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗിക പീഡനത്തിന് കേസ് . എറണാകുളം സൗത്ത് പോലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. സൂപ്പർഹിറ്റ് ചിത്രമായ മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകനാണ് ചിദംബരം.
2022-ൽ നടന്ന സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ഇളംകുളത്തുള്ള തന്റെ ഫ്ലാറ്റിൽ ചിദംബരം അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയതായി പരാതിക്കാരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 74, 75 വകുപ്പുകൾ പ്രകാരം സംവിധായകൻക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തി സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്.
പരാതിയിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ചിദംബരത്തെ ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് എറണാകുളം സൗത്ത് പോലീസും വ്യക്തമാക്കി.

