ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വീടിന് തീയിടാൻ ശ്രമം. ഇന്നലെ പുലർച്ചെ 2.40 ഓടെ ആയിരുന്നു സംഭവം. സെന്റ് ജോൺസ്റ്റൺ ഗ്രാമത്തിലെ ചർച്ച് സ്ട്രീറ്റിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ലെറ്റർബോക്സിലൂടെ വീടിനുള്ളിലേക്ക് തീയിടാൻ ആയിരുന്നു അക്രമിയുടെ ശ്രമം. ഇതിനായി ഇയാൾ പത്രം കത്തിച്ച് ലെറ്റർബോക്സിനുള്ളിൽ സ്ഥാപിച്ചു. ഭാഗ്യവശാൽ അൽപ്പനേരത്തിന് ശേഷം തീ അണഞ്ഞു. അതിനാൽ വൻ ദുരന്തം ആയിരുന്നു ഒഴിവായത്. സംഭവ സമയം വീടിനുള്ളിൽ വീട്ടുകാർ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

