ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാരിക്ക്-ഓൺ-സുയിറിൽ ഇന്നലെ പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
പ്രദേശത്ത് കൂടി പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാങ്കേതിക പരിശോധനകൾക്കായി സംഭവ സ്ഥലം സീൽ ചെയ്തിരിക്കുകയാണ്.
Discussion about this post

