കോർക്ക്: വെസ്റ്റ് കോർക്കിൽ റേസിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു 13 കാരിയായ ലോറൻ ഒബ്രിയനിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ലോറന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേർ എത്തി.
കാസൽടൗൺകെന്നിയിലെ സെന്റ് ജോസഫ് ചർച്ചിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. ശേഷം ടെറൽട്ടെൻ സെമിത്തേരിയിൽ മൃതദേഹം അടക്കി. ഈ മാസം നാലിന് ആയിരുന്നു ലോറൻ മരിച്ചത്. ഇന്നിക്സെനിൽ കോർക്ക് ഓട്ടോഗ്രാസ് റേസിംഗ് ക്ലബ്ബ് സംഘടിപ്പിച്ച റേസിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുകയായിരുന്നു.
Discussion about this post

