ഡൗൺ: കൗണ്ടി ഡൗണിൽ പശുക്കൾക്കിടയിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് ഐറിഷ് ഫാർമേഴ്സ് അസോസിയേഷൻ. രോഗബാധ വലിയ ആശങ്കയും നിരാശയും ഉളവാക്കുന്നത് ആണെന്ന് ഐഎഫ്എ അധ്യക്ഷൻ ഫ്രാൻസീ ഗോർമാൻ പ്രതികരിച്ചു. രണ്ട് പശുക്കളിലാണ് ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചത്.
നിലവിലെ സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള എല്ലാ പ്രതിരോധപ്രവർത്തനങ്ങളും നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. 18 മാസങ്ങൾക്ക് മുൻപാണ് ഇംഗ്ലണ്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് ശേഷം വളരെ ജാഗ്രതയിൽ ആയിരുന്നു കർഷകർ. ഇപ്പോഴും തങ്ങളുടെ കന്നുകാലികളെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

