തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളത്തെ സുരക്ഷിതമാക്കി മാറ്റാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചതായി ബൃന്ദ കാരാട്ട് പറഞ്ഞു.
ജനങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടുള്ള വികസന പാതയാണ് എൽഡിഎഫ് സർക്കാർ പിന്തുടർന്നത്. ജനങ്ങളെ മാത്രം മുന്നിൽ കണ്ടാണ് സർക്കാർ പ്രവർത്തിച്ചത്. ജനങ്ങൾ അത് അംഗീകരിക്കും എന്നാണ് തനിക്ക് തോന്നുന്നത് എന്നും അവർ വാർത്താ ഏജൻസിയോട് പറഞ്ഞു.
Discussion about this post

