കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന വാണിജ്യ തുറമുഖമായ ഷുവൈഖ് പോർട്ടിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ തുറമുഖത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആക്രമണത്തിൽ ആളപായമൊന്നും സംഭവിച്ചതായി റിപ്പോർട്ട് ഇല്ല.
ദിവസങ്ങൾക്ക് മുൻപ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാൻ സമാനമായ രീതിയിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് ശേഷം വിമാനത്താവളത്തിന് സമീപത്ത് നിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ചരക്ക് സംഭരണം, വിതരണം, കയറ്റുമതി എന്നിവ കാര്യമായി നടക്കുന്ന കുവൈറ്റ് സിറ്റിയിലെ സുപ്രധാന തുറമുഖമാണ് ഷുവൈഖ്. തുറമുഖത്തിലെ പ്രധാന കെട്ടിടങ്ങൾ സുരക്ഷിതമാണെന്നും ചരക്ക് ഗതാഗതം അതീവ സുരക്ഷയിൽ മുന്നോട്ട് പോകുകയാണെന്നും അധികൃതർ അറിയിച്ചു.

