ഡബ്ലിൻ: നൈട്രസ് ഓക്സൈഡും പിടിച്ചെടുത്ത സിഗരറ്റും മദ്യവും ശേഖരിക്കാനും നശിപ്പിക്കാനും ഐറിഷ് സർക്കാർ ചിലവിട്ടത് വൻതുക. കഴിഞ്ഞ വർഷം ഏകദേശം 2.7 മില്യൺ യൂറോയാണ് ഇതിനായി ചിലവിട്ടത്. ലാഫിംഗ് ഗ്യാസുകൾ കൈകാര്യം ചെയ്യുന്നതിനാണ് മൊത്തം തുകയുടെ 90 ശതമാനവും ചിലവിട്ടിരിക്കുന്നത്.
പിടിച്ചെടുത്ത നൈട്രസ് ഓക്സൈഡ് സംഭരിക്കാൻ 4,27,000 യൂറോയാണ് സർക്കാർ ചിലവിട്ടത്. ഇത് നശിപ്പിക്കാൻ 2.05 മില്യൺ യൂറോ കൂടി ചിലവഴിച്ചു. പുകയില, സിഗരറ്റ്, മറ്റ് വസ്തുക്കൾ എന്നിവ നശിപ്പിക്കാൻ ഏകദേശം 95,000 യൂറോ ചിലവായി. മദ്യം നശിപ്പിക്കാൻ 1,13,000 യൂറോയാണ് ചിലവഴിച്ചത്.
Discussion about this post

