ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. 55 കാരൻ മരിച്ചു. ഡൺമുറി സ്വദേശിയായ ജെയിംസ് കിൽപാട്രിക് ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം. ക്വീൻസ്വേ മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. 55 കാരൻ ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

