ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കൊലപാതകത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എന്നിസ്കില്ലെനിലെ കോർബ അവന്യൂവിൽ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ 45 വയസ്സുകാരനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

