ഡബ്ലിൻ: അയർലൻഡിൽ എൻഡോമെട്രിയോസിസ് പരിചരണത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലധികം സ്ത്രീകൾ. എച്ച്എസ്ഇയുടെ കണക്കുകൾ പ്രകാരം 1045 സ്ത്രീകളാണ് പരിചരണങ്ങൾക്കായി കാത്തിരിക്കുന്നത്. അഞ്ച് ആശുപത്രികളിൽ പരിചരണം തേടേണ്ടവരുടെ കണക്കുകളാണ് ഇത്.
കഴിഞ്ഞ വർഷം സെപ്തംബർവരെ 896 സ്ത്രീകൾ ആയിരുന്നു വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ മൂന്ന് മാസം കൊണ്ട് ഇതിൽ 200 ലധികം പേരുടെ വർധനവ് ഉണ്ടായി. റൗട്ടണ്ട ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ പേർ എൻഡോമെട്രിയോസിസ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. 352 പേർ. ഇതിൽ 107 സ്ത്രീകൾ ഒരുവർഷത്തിലധികമായി കാത്തിരിക്കുന്നു. താല യൂണിവേഴ്സിറ്റി ആശുപത്രിയിൽ 342 പേരും കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 213 പേരുമാണ് വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളത്.

