ലിമെറിക്ക്: ലിമെറിക്കിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. സാരമായി പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ലിറ്റിൽ ജെറാൾഡ് ഗ്രിഫിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന 40 കാരനെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റയാളെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശം പോലീസ് അടച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

