വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിലെ പള്ളികളിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം തുടർന്ന് പോലീസ്. കിൽബ്ബെഗ്ഗാൻ, കാസിൽടൗൺ ജിയോഗെഗൻ എന്നീ പള്ളികളിൽ ആയിരുന്നു സംഭവം. വെള്ളിയാഴ്ച ആയിരുന്നു ഇരു പള്ളികളിലും തീപടർന്നത്.
പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തിൽ ഇരു പള്ളികളുടെയും വാതിലുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായി.
Discussion about this post

