ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ക്ലോണ്ടാൽക്കിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. സംഭവത്തിൽ 20 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശം ശാസ്ത്രീയ പരിശോധനകൾക്കായി അടച്ചു.
Discussion about this post

