ഡബ്ലിൻ: അയർലൻഡിനെ ലക്ഷ്യമിട്ട് ഉപ ഉഷ്ണമേഖലാ കൊടുങ്കാറ്റ്. കരേൻ എന്ന പേര് നൽകിയിരിക്കുന്ന കൊടുങ്കാറ്റ് അറ്റ്ലാൻഡിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്നുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. എന്നാൽ അയർലൻഡിനെ ഈ കാറ്റ് പ്രതികൂലമായി ബാധിക്കില്ല.
അയർലൻഡിൽ തുടർച്ചയായി രൂപപ്പെടുന്ന ന്യൂനമർദ്ദം കരേൻ രാജ്യത്തേയ്ക്ക് എത്തുന്നത് പ്രതിരോധിക്കും. അതിനാൽ കരേൻ ചുഴിക്കാറ്റ് സമുദ്രത്തിൽ തന്നെ തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ ആമി കൊടുങ്കാറ്റിനെ പോലെ കരേനെ ഭയക്കേണ്ട കാര്യമില്ല. അതേസമയം അയർലൻഡിൽ ഉയർന്ന മർദ്ദത്തിന്റെ സ്വാധീന ഫലമായി വരണ്ട തെളിഞ്ഞ കാലാവസ്ഥാ തുടരും.
Discussion about this post

