ഡബ്ലിൻ: അയർലൻഡിലെ ജിഎഎ ആസ്ഥാനത്തിന് മുൻപിൽ പ്രതിഷേധിച്ച് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ. ജെർമൻ കമ്പനിയായ അലയൻസുമായുള്ള സ്പോൺസർഷിപ്പ് കരാർ തുടരാനുള്ള ജിഎഎയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളിൽ അലയൻസിനും ബന്ധമുണ്ടെന്നാണ് കണക്കാക്കുന്നത്.
ഡിസംബറിൽ ആയിരുന്നു സ്പോൺസർഷിപ്പ് കരാർ തുടരുമെന്ന് ജിഎഎ പ്രഖ്യാപിച്ചത്. ഇസ്രായേൽ സേനയുമായി തങ്ങൾക്ക് ബന്ധമില്ലെന്നും സഹോദര സ്ഥാപനങ്ങളാണ് ബന്ധപ്പെട്ടിട്ടുള്ളതെന്നും അലയൻസ് വ്യക്തമാക്കിയിരുന്നു.
Discussion about this post

