ടൈറോൺ: അയർലന്റിൽ വാഹനാപകടത്തിൽ ഒരു സ്ത്രീ കൂടി മരിച്ചു. കൗണ്ടി ഡൊണഗലിലെ ലിഫോർഡ് സ്വദേശിനിയായ ബെർണാഡെറ്റ് ക്രാൻലിയാണ് മരിച്ചത്. 82 വയസ്സായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. ഒമാഗിൽ ആയിരുന്നു അപകടം. ബെർണാഡെറ്റ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം ശനിയാഴ്ച വിവിധയിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിലായി ബെർണാഡെറ്റ് ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post

