ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് പരിക്ക്. റിച്ച്മണ്ടിലെ ആർ328ലായിരുന്നു അപകടം ഉണ്ടായത്. 70 കാരി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. ക്ലോവർണിനും മൊയ്സ്ലൊഫിനും ഇടയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. സംഭവ സമയം വാഹനം ഓടിച്ചിരുന്നത് 70 കാരി ആയിരുന്നു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിലാണ് 70 കാരി ചികിത്സയിൽ ഉള്ളത്.
Discussion about this post

