മീത്ത്: കൗണ്ടി മീത്തിൽ കാറിടിച്ച് 60 കാരി മരിച്ചു. ഇന്നലെ രാത്രി 7.10 ഓട് കൂടിയായിരുന്നു സംഭവം. ആഷ്ബോണിലെ ഡബ്ലിൻ റോഡിൽ (ആർ135) വച്ചായിരുന്നു അപകടം ഉണ്ടായത്.
റോഡിലൂടെ നടക്കുകയായിരുന്നു 60 കാരി. ഇവരുടെ ദേഹത്തേയ്ക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ച് കയറുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അതേസമയം അയർലന്റിൽ കഴിഞ്ഞ ഏഴ് മണിക്കൂറിനിടെ 60 കാരിയുൾപ്പെടെ മൂന്ന് സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. ക്ലെയറിൽ ട്രാക്ടറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 70 കാരിയ്ക്ക് ജീവൻ നഷ്ടമായി. വെക്സ്ഫോർഡിൽ കാറിടിച്ച് കാൽനടയാത്രികയായ 40 കാരിയ്ക്ക് പരിക്കേറ്റു.
Discussion about this post

