ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മർദ്ദനമേറ്റ് 60 കാരന് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൊണഗലിലെ ആർഡാരയിൽ ആയിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ 3.50 ഓടെ ആയിരുന്നു ആക്രമണം ഉണ്ടായത്. 60 കാരനെ വീടിന് മുൻപിൽവച്ച് 30 കാരൻ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ 60 കാരനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

