വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ കാറിടിച്ച് കാൽനടയാത്രക്കാരിയ്ക്ക് പരിക്ക്. എന്നിസ്കോർത്തിയിലെ കുറാഗ്രെയ്ഗിൽ ആണ് സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർ702 ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. 40 കാരിയായ സ്ത്രീയ്ക്കാണ് പരിക്കേറ്റത്. 20 കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന് പിന്നാലെ റോഡ് പരിശോധനകൾക്കായി അടച്ചു.
Discussion about this post

