ഡബ്ലിൻ: ശിശു സംരക്ഷണത്തിനായി സർക്കാർ ആവിഷ്കരിച്ച പുതിയ ധനസാഹയ പദ്ധതിയുടെ ഗുണഭോക്താക്കളായത് 20,000 കുടുംബങ്ങൾ. ഫിൻ ഗെയ്ൽ ടിഡിയും സോഷ്യൽ പ്രൊട്ടക്ഷൻ ഒയിറിയാച്ച്ടാസ് കമ്മിറ്റി ചെയർപേഴ്സണുമായ ജോൺ പോൾ ഒഷിയ ആണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവച്ചത്. ഇതുവരെ 19,750 കുടുംബങ്ങൾക്ക് ഗ്രാന്റ് കൈമാറിയെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബജറ്റിലാണ് നവജാത ശിശു സംരക്ഷണത്തിന് വേണ്ടി ഗ്രാന്റ് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഒരു വർഷത്തിനുള്ളിൽ ഇത്രയും കുടുംബങ്ങൾക്ക് സഹായം നൽകാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ഒറ്റത്തവണയായി 280 യൂറോ ആണ് നവജാത ശിശുക്കളുടെ കുടുംബങ്ങൾക്ക് അനുവദിക്കുന്നത്. ഡബ്ലിനിലാണ് ഗ്രാന്റ് കൈപ്പറ്റിയ ഗുണഭോക്താക്കളുടെ എണ്ണം കൂടുതൽ ഉള്ളത്. ഇവിടെ 5327 കുടുംബങ്ങൾക്ക് ഗ്രാന്റ് ലഭിച്ചു. അതേസമയം ലെയ്ട്രിമിൽ 115 കുടുംബങ്ങൾക്കാണ് ഗ്രാന്റ് ലഭിച്ചത്.

