ലിമെറിക്ക്: ലിമെറിക്ക് നഗരത്തിൽ വൻ ലഹരിവേട്ട. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഇന്നലെ ആയിരുന്നു സംഭവം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് വിൽപ്പനയും വിതരണവും സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഗാർഡ പരിശോധന നടത്തിയത്.
2,75,000 യൂറോ വിലമതിയ്ക്കുന്ന കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. 9,000 യൂറോയിൽ കൂടുതൽ പണവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ 20 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾ രാസപരിശോധനയ്ക്കായ് അയച്ചു.
Discussion about this post

