ലിമെറിക്ക്: ലിമെറിക്കിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച യുവാവ് അറസ്റ്റിൽ. മൾഗ്രേവ് സ്ട്രീറ്റിൽ ഇന്നലെ അർദ്ധരാത്രി 1 മണിയോടെയായിരുന്നു സംഭവം. 20 കാരനാണ് അറസ്റ്റിലായത്.
രാത്രി പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് അമിതവേഗതയിൽ അപകടമുണ്ടാക്കുന്ന തരത്തിൽ കാറോടിച്ച് 20 കാരൻ എത്തിയത്. അതിസാഹസികമായി ഇയാളെ ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കാർ യുവാവ് മോഷ്ടിച്ചതാണെന്ന് വ്യക്തമായി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
Discussion about this post

