ഡബ്ലിൻ: അയർലന്റിൽ ജലക്ഷാമം രൂക്ഷമാകുന്നു. 14 കൗണ്ടികൾ വരൾച്ചയുടെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. അയർലന്റിൽ തുടരുന്ന ചൂടേറിയ കാലാവസ്ഥയും മഴ കുറഞ്ഞതുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം ആയത്.
ലിമെറിക്, കെറി, ടിപ്പെററി, വാട്ടർഫോർഡ്, കോർക്ക്, ക്ലെയർ, ഗാൽവെ, മയോ, ഡൊണഗൽ, മീത്ത്, വെസ്റ്റ്മീത്ത്, കാർലോ, വെക്സ്ഫോഡ് എന്നിവിടങ്ങളിൽ 20 ഓളം ജലവിതരണ ശൃംഖല പ്രതിസന്ധി നേരിടുന്നുണ്ട്. ജലസ്രോതസ്സുകളിലെ വരൾച്ചയാണ് ഇതിന് കാരണം. അതേസമയം വെള്ളത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഹോസ്പൈപ്പ് നിരോധനം നീട്ടുമോയെന്ന കാര്യം ഇതുവരെ ഉയിസ് ഐറാൻ വ്യക്തമാക്കിയിട്ടില്ല.
Discussion about this post

