ഡബ്ലിൻ: കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം ട്രോളികളിൽ ചികിത്സിച്ചത് 8000 ലധികം രോഗികളെ. ഓഗസ്റ്റ് മാസം അവസാനിച്ചതിന് പിന്നാലെ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.
കഴിഞ്ഞ മാസം 8,504 ആളുകൾക്കാണ് കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ നൽകിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 7,838 ആണ്. ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സ തേടിയത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്. 1773 പേർ. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 1,058 പേരും കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 792 പേരും ട്രോളികളിൽ ചികിത്സ തേടി.

