കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി അഭിജിത്താണ് പിടിയിലായത്. ആലുവയിലെ കൊട്ടാരക്കടവിലുള്ള നടന്റെ വീട്ടിൽ മദ്യലഹരിയിൽ യുവാവ് ഇന്നലെ രാത്രി അതിക്രമിച്ചു കയറുകയായിരുന്നു.
രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീട്ടുകാർ കണ്ടതോടെ കാവൽക്കാരുടെ സഹായത്തോടെ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് . വീട്ടുകാരുടെ പരാതിയിൽ ആലുവ പോലീസ് കേസെടുത്തു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും മോഷണമല്ല ഇയാളുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.
Discussion about this post

