കൊച്ചി: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അന്ന രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തേരി മേരി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സമീർ ചെമ്പായിൽ എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് തേരി മേരി.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് വർക്കലയിൽ പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അന്ന രാജൻ എന്നിവരെ കൂടാതെ തെലുങ്കു നടി ശ്രീരംഗസുധ, ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വർക്കല, കോവളം, കന്യാകുമാരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രം മെയ് മാസത്തിൽ തിയേറ്ററിൽ എത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്
സംഗീതം – കൈലാസ് മേനോൻ. അഡീഷണൽ സ്ക്രിപ്റ്റ് അരുൺ കാരി മുട്ടം. ഛായാഗ്രഹണം – ബിബിൻ ബാലകൃഷ്ണൻ. എഡിറ്റിംഗ് – എം.എസ്.അയ്യപ്പൻ. കലാസംവിധാനം -സാബുറാം. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റ്യൂം ഡിസൈൻ -വെങ്കിട്ട് സുനിൽ. അസോസ്സിയേറ്റ് ഡയറക്ടേർസ് – സുന്ദർ എൽ, ശരത് കുമാർ കെ.ജി. ക്രിയേറ്റീവ് ഡയറക്ടർ- വരുൺ.ജി. പണിക്കർ. പ്രൊഡക്ഷൻ മാനേജേഴ്സ് – സജയൻ ഉദിയൻകുളങ്ങര-സുജിത്.വി.എസ്. പ്രൊഡക്ഷൻ കൺടോളർ – ബിനു മുരളി. പി.ആർ.ഒ -വാഴൂർ ജോസ്. ഫോട്ടോ – ശാലു പേയാട്.