ഡബ്ലിൻ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ രണ്ട് കൗണ്ടികളിലെ മുന്നറിയിപ്പിൽ മാറ്റം. മഴ കനക്കുമെന്നതിനാൽ യെല്ലോ വാണിംഗ് മാറ്റി ഓറഞ്ച് വാണിംഗ് ആക്കി. കോർക്ക് , കെറി എന്നിവിടങ്ങളിലാണ് ഓറഞ്ച് വാണിംഗ്. ഇന്ന് വൈകീട്ടും നാളെയും പടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
കോർക്ക്, കെറി, ലിമെറിക്ക്, ക്ലെയർ, ഡൊണഗൽ, കൊണാച്ച് എന്നിവിടങ്ങളിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് സ്റ്റാറ്റസ് യെല്ലോ അലേർട്ട് നിലവിൽ വരും. നാളെ അർദ്ധരാത്രി വരെ ഇത് നിലനിൽക്കും. നാളെ പുലർച്ചെ 3 മണി മുതൽ വൈകുന്നേരം 6 മണി വരെ കോർക്കിലും കെറിയിലും ഓറഞ്ച് വാണിംഗ് ആയിരിക്കും.
Discussion about this post

